അനുബന്ധ വാര്‍ത്തകള്‍
- യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5949 പേര്‍ക്ക്; മരണം 32; രോഗമുക്തി 5268 പേര്‍ക്ക്
- കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാന്‍: മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ഫൈസറിന് അമേരിക്കയിലും അനുമതി
ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയില്‍ അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നല്‍കിയത്. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയിരുന്നു. കൊവിഡ് ലക്ഷണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും വിപരീത ഫലങ്ങള്‍ ഇല്ലെന്നുമാണ് കമ്പനി പറയുന്നത്.
അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ കുത്തിവെയ്പ് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം 100 പേര്‍ക്ക് മാത്രമായിരിക്കും കുത്തിവെയ്പ് നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അഞ്ചുപേര്‍ മാത്രമെ കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നും മാര്‍ഗരേഖയില്‍ പറയുന്നു.