1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. UAE latest Covid Numbers

Covid in UAE: വീണ്ടും ആശ്വാസം ! യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ല്‍ താഴെ

സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10,15,879 പേര്‍ക്കാണ്

UAE latest Covid Numbers
UAE Covid Numbers: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം 500 ല്‍ താഴെയെത്തി. യുഎഇ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ രാജ്യത്ത് 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 540 പേര്‍ കോവിഡ് മുക്തരായി. കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 18,640 ആണ്. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10,15,879 പേര്‍ക്കാണ്. ഇതില്‍ 9,94,898 പേര്‍ രോഗവിമുക്തരായി. ഇതുവരെ 2,341 മരണങ്ങളാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Coronavirus: തണുത്ത കാലാവസ്ഥയില്‍ കോവിഡ് വ്യാപനം വീണ്ടും കൂടാം ! തുടരണം ജാഗ്രത, മുന്നറിയിപ്പ്