അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 33 ശതമാനം ഹരിത കവചത്തിലാക്കുക ലക്ഷ്യമെന്ന് വനംമന്ത്രി എകെ. ശശീന്ദ്രന്
- കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1090 പേര്‍
- ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കെഎസ്ആര്‍ടിസിയിലെ പെന്ഷന് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു
- രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും സിനിമാ തിരക്കിലേക്ക്, ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
അതിഥി തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചു
ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായാണ് വാക്സിനേഷന്‍ നടപ്പാക്കുന്നത്.
ജില്ലയില്‍ ആകെ 11,158 അതിഥി തൊഴിലാളികളാണുള്ളത്. കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ അതിഥി തൊഴിലാളികള്‍ക്കായി ആനയറ വലിയ ഉദേശ്വരം സ്‌കൂളില്‍ രണ്ടു വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 619 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
വാക്‌സിന്‍ ലഭ്യത അനുസരിച്ച് ജില്ലയിലുടനീളം കൂടുതല്‍ വാക്സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.