അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം, 6486 പേർക്ക് സമ്പർക്കം വഴി രോഗം
- കൊവിഡ്: ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്
- കൊവിഡ് ഭേദമായവരില്‍ അഞ്ചുമാസത്തേക്കെങ്കിലും പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പഠനം
- ഹൈക്കോടതിയുടെ വിമർശനം: ഹർജി നൽകിയത് അബദ്ധമായിപ്പോയെന്ന് രജനീകാന്ത്
- അധികാരത്തിലെത്തിയാൽ ഒരു കോടിയിലേറെ പേർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ
വീണ്ടും റഷ്യന്‍ വാക്സിന്!
റഷ്യയില്‍ രണ്ടാമത്തെ വാക്സിനും അനുമതിയായി. എപിവാക് കൊറോണ എന്ന പേരിലുള്ള വാക്സിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന് ഈ വാക്സിന് അനുമതി നല്കി. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മിച്ചത്. വാക്സിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പുടിന് പറഞ്ഞു.
ആദ്യം മുപ്പതിനായിരം പേരിലാവും വാക്സിന് പരീക്ഷിക്കുന്നത്. റഷ്യ ആദ്യം വികസിപ്പിച്ച വാക്സിനായ സ്പുട്നിക് 5 ഇതുവരെയും പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. നാല്പതിനായിരം വോളണ്ടിയര്‍മാര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്.