1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kollam covid death

കൊല്ലത്ത് കൊവിഡ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kollam
കൊല്ലത്ത് കൊവിഡ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പോഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതിയെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ഇന്നുരാവിലെ ഏഴുമണിക്കായിരുന്നു മരണം. യുവതിയുടെ അമ്മ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു പോയപ്പോള്‍ രോഗം ബാധിച്ചതാകാമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു