അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതൽ രോഗികൾ
- സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൊവിഡ്, 1737 പേർക്ക് സമ്പർക്കം വഴി രോഗം
- രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 62 ആയി
- ഈ രാശിക്കാർ സാഹസികരായിരിയ്ക്കും !
- ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാം, ഈ നാടൻ കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി !
കൊവിഡ്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഒന്‍പത് മരണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഒന്‍പത് മരണങ്ങള്‍. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കൊറോണ മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.