1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kamala harris receives 2nd dose

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു

Moderna
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. ടെലിവിഷനിലൂടെ ലൈവായാണ് കമല വാക്‌സിന്‍ സ്വീകരിച്ചത്. മോഡേണ വാക്‌സിന്റെ രണ്ടാവമത്തെ ഡോസാണ് ഇന്നലെ സ്വീകരിച്ചത്. വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും ഇത് വളരെ സുരക്ഷിതവും സിമ്പിളുമാണെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു ഇവര്‍ ആദ്യത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
 
നേരത്തേ പ്രസിഡന്റ് ജോ ബൈഡന്‍ നൂറുദിവസത്തിനുള്ളില്‍ നൂറുമില്യണ്‍ അമേരിക്കക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഫൈസര്‍, മോഡേണ എന്നീവാക്‌സിനുകളാണ് അമേരിക്കയില്‍ അനുമതി ലഭിച്ചത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഈ ശിലം നിങ്ങൾക്ക് എപ്പോഴും സന്തോഷം നൽകും, അറിയു !