1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 25,920 fresh COVID cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ മൂന്നുലക്ഷത്തിന് താഴെയെത്തി

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് കാല്‍ലക്ഷത്തോളം പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറിനിടെ പുതിയതായി 25,920 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 66,254 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ രോഗം മൂലം 492 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ 2,92,092 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 2.07 ശതമാനമാണ്. ഇതുവരെ 1,74,64,99,461 പേരാണ് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
രാത്രിയില്‍ നെഞ്ചില്‍ അസ്വസ്ഥത തോന്നിയാല്‍ അവഗണിക്കരുത്; ചിലപ്പോള്‍ ഹൃദയാഘാതമായിരിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍