അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 12,847; മരണം 14
- വയസ്സ് 19,ഒടുവിലായി റിലീസ് ചെയ്ത ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയം, മാത്യൂ തോമസിന്റെ പുതിയ റിലീസ് ചിത്രം
- അനധികൃത പാർക്കിങ്ങ് കണ്ടെത്തിയാൽ ഫോട്ടോ എടുത്ത് അയക്കാം, പാരിതോഷികമായി 500 രൂപ
- അഗ്നിപഥിൽ പ്രതിഷേധം പടരുന്നു, ബിഹാറിൽ ട്രെയിനിന് തീവെച്ചു, ബിജെപി ഓഫീസ് അടിച്ചുതകർത്തു, വെടിവെയ്പ്പ്
- അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം, രാാജ്യമെങ്ങും പ്രതിഷേധം തുടരുന്നു
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 2.47 ആയി ഉയര്‍ന്നു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,847 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 14 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 7,985 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ആയി. 195.84 കോടിയിലധികം പേര് കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.