രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 184 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (11:17 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1594 പേര്‍ രോഗമുക്തി നേടി. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 28 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 14,307ആണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 521129 പേരാണ്. ഇതുവരെ 184 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :