1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India omicron News

ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗളൂരിലെ ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേര്‍ക്ക് കൊവിഡ്

Indias First Omicron
ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗളൂരിലെ ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേര്‍ക്ക് കൊവിഡ്. 46കാരനായ ഡോക്ടറുടെ ഫലം കഴിഞ്ഞ ദിവസമാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ സംപിള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. അതേസമയം കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോട് അതീവ ജാഗ്രതയില്‍. അതിര്‍ത്തി കടന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. അതിര്‍ത്തികടന്നുള്ള യാത്രകള്‍ക്ക് നേരത്തേ കര്‍ണാടക നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച വിദേശി രാജ്യവിട്ടിട്ടുണ്ട്. 
 
അടുത്ത ലേഖനം
ഒരിക്കല്‍ കോവിഡ് വന്നവര്‍ ഒമിക്രോണ്‍ വകഭേദത്തെ കൂടുതല്‍ പേടിക്കണം; റീ-ഇന്‍ഫെക്ഷന്‍ സാധ്യത കൂടുതല്‍