അനുബന്ധ വാര്‍ത്തകള്‍
- ഇന്ധനവില വർധനവ് തിരിച്ചടിയായി, രാജ്യത്ത് പണപ്പെരുപ്പം സർവകാല റെക്കോർഡിൽ
- 'ഇത്ര അനുഭവ സമ്പത്തുണ്ടായിട്ടും ഇഷാന്തിനെ മൂന്നാം പേസറായി പരിഗണിക്കുന്നത് എന്തുകൊണ്ട്?' ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം
- എന്തുകൊണ്ട് ട്വിറ്ററില്‍ നൂറുകണക്കിന് ഫോളോവേഴ്സിനെ നഷ്ടപ്പെടുന്നു?
- മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്; സഞ്ജു പിന്നിലേക്ക് ഇറങ്ങും
- ന്യൂസിലന്‍ഡ് പേടിക്കേണ്ടത് ഈ താരത്തെ! ഫോമായാല്‍ കിവികളുടെ ചിറകരിയും
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്; മരണം 2726
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,17,525 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത്. അതേസമയം രോഗം മൂലം 2726 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 2,95,70,881 ആയി ഉയര്‍ന്നു. ഇതില്‍ 2,82,80,472 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 3,77,031 നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 25,90,44,072 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.