അനുബന്ധ വാര്‍ത്തകള്‍
- 2019 ലോകകപ്പിലും ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തത് വില്യംസൺ- ടെയ്ലർ ജോഡി
- ഇന്ത്യയുടെ അഭിമാനമുയർത്തി ഐഎൻഎസ് വിക്രാന്ത്: സമുദ്രപ്രതിരോധത്തിലെ ആഗോള ശക്തിയാവുക ലക്ഷ്യം
- ഇതൊരു ടീം മാത്രമല്ല ഒരു കുടുംബമാണ്, സഹകളിക്കാരെ ചേർത്ത് നിർത്തി വിമർശകരുടെ വായടപ്പിച്ച് ക്യാപ്റ്റൻ കോലി
- ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തുടങ്ങിയോ? ഡെല്‍റ്റ പ്ലസ് വകഭേദം വന്‍ ആശങ്ക പരത്തുന്നു
- ധനുഷിന് പാന്‍-ഇന്ത്യന്‍ ചിത്രത്തിലഭിനയിക്കാന്‍ 50 കോടി പ്രതിഫലം ?
ആശങ്കയുയർത്തി ഡെൽറ്റ പ്ലസ് വ്യാപനം, രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തു
കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ട് പേർ കൂടി മരിച്ചു. മധ്യപ്രദേശിൽ 2 വയസുള്ള കുട്ടിയും മഹാരാഷ്ട്രയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം മൂന്നായി.
മധ്യപ്രദേശിലെ ഉജ്ജയിനിയിലായിരുന്നു രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം സംഭവിച്ചത്. ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച കേരളം,മധ്യപ്രദേശ്,മഹാരാഷ്ട്രാ എന്നിവിടങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടെ ജമ്മു കാശ്‌മീരിലും കർണാടകയിലും ഓരോ ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.