അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കാലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്യുന്നത് പെണ്‍കുട്ടികള്‍
- ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25ശതമാനം ഇളവ്: പ്രഖ്യാപനവുമായി കെഎസ്ആര്‍ടിസി
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കൊവിഡ്, 8802 പേർക്ക് രോഗമുക്തി
- കൊവിഡ് ബാധിച്ച് ബിഷപ്പ് മരിച്ചു: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍
കൊവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് അന്ത്യചുംബനം നല്കാന് തിരക്ക്
കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍. മോണ്ടിനെഗ്രോയിലാണ് സംഭവം. ചെറുരാജ്യമായ മോണ്ടിനെഗ്രോയില്‍ നിലവില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. ഇതോടൊപ്പമാണ് വിശ്വാസികളുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും. മരണമടഞ്ഞ ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യ ശുശ്രൂഷയിലാണ് ജനം തിക്കിത്തിരക്കി അന്ത്യ ചുംബനം നല്കാന് എത്തിയത്.
ബിഷപ്പിന്റെ ഭൗതിക ദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല ബിഷപ്പിന്റെ കൈകളിലും മുഖത്തും വിശ്വാസികള്‍ ചുംബനം നല്‍കുകയും ചെയ്തു.
അടുത്ത ലേഖനം