അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
- എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തു
- ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാന്റെയും പിന്നിലായി ഇന്ത്യ
- മോളിവുഡില്‍ നിന്ന് മൂന്ന് ത്രീഡി ചിത്രങ്ങള്‍! മോഹന്‍ലാല്‍ മുതല്‍ ജയസൂര്യ വരെ
- 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജനങ്ങളുടെ ജീവനാണ് പരിഗണന നല്‍കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും കെകെ ശൈലജ
ഇന്ന് അന്താരാഷ്ട്ര കൈകഴുകല്‍ ദിനം: കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി ആചരിച്ചു വരുന്നു. 'കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗന്‍വാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.
അടുത്ത ലേഖനം