അനുബന്ധ വാര്‍ത്തകള്‍
- മൊള്‍നുപിരാവിര്‍ ഗുളികകള്‍ വാക്‌സിനേക്കാള്‍ ഫലപ്രദമാണ് ഡോ. രാം വിശ്വകര്‍മ
- സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊവിഡ്, 47 മരണം
- കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും
- രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1.38ലക്ഷത്തിലധികം പേര്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,091 പേര്‍ക്ക്; മരണം 340
ബെയ്‌ജിങിൽ കൊവിഡ് പിടിമുറുക്കുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ചു
ചൈനയിൽ കൊവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. തലസ്ഥാനമായ ബെയ്‌ജിങിലെ മധ്യ ജില്ലകളിലേക്കും കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് മാളുകളും നിരവധി റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളും അധകൃതര്‍ അടച്ചുപൂട്ടി.
മാസ്സ് ടെസ്റ്റിങ്, യാത്രാ നിയന്ത്രണങ്ങൾ എന്നിവ വഴി വൈറസ് വ്യാപനം ചൈന നിയന്ത്രിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസത്തിൽ രാജ്യാവ്യാപകമായി ആഭ്യന്തര യാത്രകൾ വർധിച്ചതിനാൽ രാജ്യം അതീവ ജാഗ്രതയിലാണ്.തലസ്ഥാനത്തെ മധ്യജില്ല കൂടിയായ ഡോങ്ചെങ്ങിലെ റാഫിള്‍സ് സിറ്റി മാള്‍ ബുധനാഴ്ച വൈകുന്നേരം അടച്ചുപൂട്ടിയിരുന്നു.
കൂടുതല്‍ രാജ്യങ്ങള്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍, ചൈന കര്‍ശനമായ സീറോ-കോവിഡ് തന്ത്രം പിന്തുടരുന്നത് തുടരുകയാണ്. കോവിഡിന്റെ തുടക്കം മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ചൈന അടച്ചിരുന്നു.ഏറ്റവും പുതിയ വ്യാപനം ദശലക്ഷക്കണക്കിന് ആളുകളെയാണ് ലോക്ക്ഡൗണിന് വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കുകയും, നിരവധി ഫ്‌ലൈറ്റുകളും ട്രെയിനുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം