1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid 19 Palakkad updates

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം, ഷൊര്‍ണൂരില്‍ ഒരു വയസുള്ള കുട്ടിക്കും കൊവിഡ്

പാലക്കാട്
പാലക്കാട് ജില്ലയില്‍ പട്ടാമ്പിയിലാണ് കൊവിഡ് രോഗം അതിവേഗതയില്‍ വ്യാപിക്കുന്നത്. ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ച 49 പേരില്‍ 36 പേരും പട്ടാമ്പിയില്‍ നിന്നാണ്. ഇവിടെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെയാണ് ഈ 36 പേരെ കണ്ടെത്തിയത്. 565 പേരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കിയത്.
 
ഷൊര്‍ണൂര്‍ സ്വദേശിയായ ഒരു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടി തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. പട്ടാമ്പിയില്‍ പോസിറ്റീവായ 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്.
 
ചൊവ്വാഴ്ച 49 പേര്‍ പോസിറ്റീവായതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകം