അനുബന്ധ വാര്‍ത്തകള്‍
- വിയറ്റ്‌നാമില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
- കൊവിഡ്: ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ മരണപ്പെടുന്നത് 25പേര്
- കൊവിഡ് മരണം: ഇന്ത്യ ഇറ്റലിയെ മറികടന്നു
- 50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി
- കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സേവനത്തിന് 300 ഡോക്ടര്‍മാര്‍
എസ് ഐ കോവിഡ് ബാധിച്ച് മരിച്ചു, രോഗം പകർന്നത് ഭാര്യയിൽ നിന്ന്
സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഗണ്യമായ പങ്കുവഹിച്ച ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയായ എസ് ഐ അജിതൻ(55) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയിരുന്നു അജിതൻ.
ഭാര്യയിൽ നിന്നാണ് അജിതനു രോഗം ബാധിച്ചത്. ചെറുതോണി കോളനിയിൽ നിന്നാണ് ഇയാളുടെ ഭാര്യക്ക് രോഗം ബാധിച്ചത്. ഹൃദ്രോഗി കൂടിയായ അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും മകനും രോഗം ബാധിച്ചിരുന്നെങ്കിലും ഇവർ രോഗ മുക്തരായി.
അടുത്ത ലേഖനം