അനുബന്ധ വാര്‍ത്തകള്‍
- ചൈനയില്‍ എന്താണ് സംഭവിക്കുന്നത് ? ആശങ്ക വിതച്ച് പുതിയ റിപ്പോര്‍ട്ടുകള്‍; വുഹാനിലെ ഒരു കോടിയിലേറെ പേരെ കൂട്ടപരിശോധനയ്ക്ക് വിധേയമാക്കുന്നു
- കേരളത്തിലെ കോവിഡ് വ്യാപനത്തിനു കാരണം വ്യക്തമാക്കി കേന്ദ്രസംഘം; അത് ഇളവുകളല്ല
- 13 നില കെട്ടിടത്തില്‍ പതിനായിരത്തിലേറെ പന്നികളെ സൂക്ഷിച്ചിരിക്കുന്നു, കാരണം വൈറസ് പേടി; ചൈന ചെയ്യുന്നത്
- ലോകത്തെ നടുക്കിയ വൈറസ് ഉത്ഭവിച്ചത് ചൈനയില്‍ നിന്നു തന്നെ ! ശീതയുദ്ധത്തിനു തുടക്കം കുറിച്ച് പുതിയ റിപ്പോര്‍ട്ട്
- കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നു; ഇനി ടി.പി.ആര്. അടിസ്ഥാനത്തിലല്ല !
കോവിഡ്: വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി, കേരളം അടിയന്തരമായി ചെയ്യേണ്ടത്
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ ആകെ കേസുകളിലെ പകുതിയും കേരളത്തിലാണ്. ഈ പ്രതിസന്ധിയെ കേരളം എങ്ങനെ മറികടക്കും? ഐസിഎംആറിന്റെ പുതിയ സിറോ സര്‍വെ പ്രകാരം കേരളത്തിലെ 44.4 ശതമാനം പേര്‍ക്കു മാത്രമാണ് വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായത് കൊറോണ വൈറസ് പിടികൂടാന്‍ സാധ്യതയുള്ള 50 ശതമാനത്തില്‍ അധികം പേര്‍ ഇപ്പോഴും കേരളത്തിലുണ്ട്.
കോവിഡ് ബാധിച്ച് ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമാണ് കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉണ്ടാകുക. അതായത് കോവിഡ് പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ കേരളം അടിയന്തരമായി ചെയ്യേണ്ടത് വാക്‌സിന്‍ വിതരണം ദ്രുതഗതിയിലാക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ 30 ശതമാനം പേര്‍ക്കെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേരളത്തിനു സാധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്തു രണ്ട് ഡോസ് വാക്‌സിന്‍ കിട്ടിയിട്ടുള്ളത് 16 ശതമാനം പേര്‍ക്കു മാത്രമാണ്. വാക്‌സിന്‍ വിതരണം ചെയ്ത് ജനസംഖ്യയില്‍ കൂടുതല്‍ ശതമാനം ആളുകളിലും കൊറോണയ്‌ക്കെതിരായ ആന്റിബോഡി ഉണ്ടാക്കിയെടുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇല്ലെങ്കില്‍ മൂന്നാം തരംഗം വരുമ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് മുന്നറിയിപ്പ്.