അനുബന്ധ വാര്‍ത്തകള്‍
- ഇന്നുകൊവിഡ് സ്ഥിരീകരിച്ച 3277 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചത് 1582 പേര്
- ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ
- അമേരിക്കയിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനുമുകളില്‍; 99 ശതമാനവും ഡല്‍റ്റ വകഭേദം
- 552 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കണക്കുകള്‍
- മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഒമിക്രോണിനുണ്ട്; മുന്നറിയിപ്പുമായി വിദഗ്ധര്‍
ഈ ചൂയിങ്ഗം ചവച്ചാല്‍ മതി കൊറോണ വരില്ല ! വന്‍ കണ്ടെത്തലുമായി ഗവേഷകര്‍
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ചൂയിങ്ഗം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഈ ചൂയിങ്ഗം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സസ്യനിര്‍മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ചൂയിങ്ഗം നിര്‍മിച്ചിരിക്കുന്നത്. ഇത് ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ വാദം. യുഎസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലാണ് ഗവേഷണം നടന്നത്. മോളികുലാര്‍ തെറാപ്പി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉമിനീര് ഗ്രന്ഥികളിലാണ് വൈറസ് പകരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വൈറസിനെ ഉമിനീരില്‍വെച്ച് നിര്‍വീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു.