അനുബന്ധ വാര്‍ത്തകള്‍
- പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
- കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല; വിജ്ഞാപനം പുറത്ത്
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 3.71 കോടിയിലധികം പേര്
- രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 35,871 പേര്‍ക്ക്
- മുന്‍കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചത് 400 പേർക്ക്, 158 കേസുകൾ രണ്ടാഴ്‌ചക്കുള്ളിൽ
ഇന്ത്യയിൽ 400 പേർക്ക് കൊവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാർച്ച് വരെ ഇത്തരത്തിലുള്ള 242 കേസുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.
ഉയർന്ന വ്യാപനസാധ്യതയുള്ളതാണ് പുതിയ കൊവിഡ് വകഭേദങ്ങളാണെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യത്തെ കൊവിഡ് കേസുകളിൽ 43 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു.