1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Methil Devika

മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മേതില്‍ ദേവിക
നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വീഡിയോകള്‍ വീഡിയോകള്‍ നീക്കം ചെയ്യപ്പെടുകയും താനറിയാതെ തന്നെ ലൈവ് പോകുന്നുണ്ടെന്നും ദേവിക പറയുന്നു. തന്റെ പേരില്‍ എന്തെങ്കിലും സന്ദേശങ്ങള്‍ വരുകയാണെങ്കില്‍ അറിയിക്കണമെന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു.
 
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറയുന്നു. 
 
നേരത്തെ അനൂപ് മേനോന്‍, ബിനു പപ്പു തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കോളിവുഡിലേക്ക് ?