അനുബന്ധ വാര്‍ത്തകള്‍
- മരക്കാറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ബിഗ് സ്ക്രീനില്‍, 'ആറാട്ട്' തിയറ്ററുകളിലേക്ക്
- ജീത്തു ജോസഫിന്റെ സിനിമയില്‍ ആസിഫ് അലി നായകന്, പുതിയ വിവരങ്ങള്‍
- ഹൃദയത്തിലെ പൊറോട്ടയും ബീഫും കഴിച്ചാലോ ? ഹോട്ടല്‍ ഇവിടെയാണ് !
- 'അവന് തന്നെയാണ് നല്ലത്, സിനിമ നന്നായിട്ടുണ്ട്'; താന്‍ അഭിനയിക്കേണ്ട സിനിമയില്‍ മോഹന്‍ലാല്‍ നായകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍
- മോഹന്‍ലാലിനായി വേണുഗോപാലും പ്രണവിന് വേണ്ടി അരവിന്ദും,രണ്ട് തലമുറകളിലൂടെ
ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ്, ജീത്തു ജോസഫിന്റെ 'കൂമന്‍' വരുന്നു
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.
ടൈറ്റിലിനൊപ്പം മോഷന്‍ പോസ്റ്ററും പുറത്തുവന്നു. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് പോസ്റ്റര്‍.
ചിത്രീകരണം ഫെബ്രുവരി 20ന് ആരംഭിക്കും.പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.