അനുബന്ധ വാര്‍ത്തകള്‍
- ‘ത്രില്ലിലാണ്, ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു’ - ബിലാലിനൊപ്പം ഇവരും!
- ഏഴോ എട്ടോ തവണ കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററിൽ പോയി കണ്ടു; അന്ന ബെൻ പറയുന്നു
- നീചന്മാരുടേയും പാപികളുടേയും അന്തകൻ, ദ പ്രീസ്റ്റ്! - ദുരൂഹത സൃഷ്ടിച്ച് മമ്മൂട്ടി ചിത്രം
- മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുകയാണ് അന്ന, ആത്മവിശ്വാസത്തോടെ പറന്നോളൂ: അന്ന ബെന്നിന് ആശംസയുമായി സത്യൻ അന്തിക്കാട്
- ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
റോഷനും ശ്രീനാഥ് ഭാസിയും ശരിക്കും തല്ലുകൂടി; അന്ന ബെന്‍ തുറന്നുപറയുന്നു!
കൊവിഡ് 19 കാരണം തിയേറ്ററുകളില്‍ അഞ്ചുദിവസം മാത്രം കളിക്കാന്‍ കഴിഞ്ഞ കപ്പേള എന്ന ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ് അടക്കമുളള പ്രമുഖ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അന്ന ബെന്നിനൊപ്പം റോഷന് മാത്യു, ശ്രീനാഥ് ഭാസി, തന്വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
കപ്പേളയില്‍ ജെസി എന്ന കഥാപാത്രമായി എത്തിയ അന്നയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഷന് മാത്യുവും ശ്രീനാഥ് ഭാസിയും തമ്മിലുള്ള റിയലിസ്റ്റിക് ഫൈറ്റ് സീനിനെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ അന്ന ബെൻ. അവര്‍ രണ്ടും ശരിക്കും തല്ലുകൂടുകയായിരുന്നുവെന്നും രണ്ട് പേര്‍ക്കും നന്നായി വേദനിച്ചുവെന്നും അന്ന പറഞ്ഞു. എല്ലാം റിയലായി ചെയ്തതുകൊണ്ട് തന്നെ സിനിമ കാണുമ്പോള്‍ അതെല്ലാം നന്നായി വന്നിട്ടുണ്ടെന്നും അന്ന ബെന്‍ പറഞ്ഞു.
സംവിധാന മികവുകൊണ്ടും താരങ്ങളുടെ അസാമാന്യമായ പ്രകടനം കൊണ്ടുമാണ് ചിത്രത്തിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറാനായത്.