അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങളുടെ സംഗീതം ദീര്‍ഘകാലം നിലനില്ക്കും';എസ്പിബിയുടെ ഓര്‍മ്മകളില്‍ സംഗീതസംവിധായകന്‍ ഇമ്മന്‍
- എസ്പി ബാലസുബ്രഹ്മണ്യത്തിന്റ ആദ്യ ചരമവാര്‍ഷികം, അണ്ണാത്തെ ആദ്യഗാനം നാളെ എത്തില്ല
- റിലീസ് പ്രഖ്യാപിച്ച് അജിത്തിന്റെ 'വലിമൈ', രജനിയുടെ 'അണ്ണാത്തെ'യ്ക്കൊപ്പം മത്സരത്തിനില്ല
- 'അണ്ണാത്തെ'സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ സൂര്യ ?
- കാത്തിരിപ്പിന് വിരാമം, 'അണ്ണാത്തെ' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും നാളെ എത്തും
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അവസാന ഗാനങ്ങളില്‍ ഒന്ന്,'അണ്ണാത്തെ' ആദ്യ ഗാനം ഒക്ടോബര്‍ 4ന്
അണ്ണാത്തെയിലെ ഗാനം കേള്‍ക്കാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ എസ്പിബിയുടെ ശബ്ദത്തിലുള്ള ഈ ഗാനം ഇതുവരെയും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഒക്ടോബര്‍ 4ന് വൈകുന്നേരം 6 മണിക്ക് ആദ്യഗാനം എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അവസാന ഗാനങ്ങളില്‍ ഒന്നുകൂടിയാണിത്.
എസ്പി ബാലസുബ്രഹ്മണ്യം സാറിന്റെ ശബ്ദത്തില്‍ നിന്നുള്ള ഊര്‍ജ്ജസ്വലമായ ഒരു ഗാനമായിരിക്കും ഇതെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ പറഞ്ഞിരുന്നു.എസ്പിബി സാറിനൊപ്പം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മ്മിക്കാന്‍ തങ്ങള്‍ ആലോചിച്ചു. പക്ഷേ അത് നടന്നില്ലെന്നും ഇമ്മന്‍ പറഞ്ഞു.
രജനികാന്ത് നായകനാകുന്ന 'അണ്ണാത്തെ'യുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്.ദീപാവലിക്ക് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.