അനുബന്ധ വാര്‍ത്തകള്‍
- വലിമൈ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍, അജിത്തിനെ നേരിടാന്‍ കാര്‍ത്തികേയ !
- അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിനോ? ഞെട്ടലില്‍ ആരാധകര്‍
- അജിത്തും ശാലിനിയും ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്? ഇതാണ് കാരണം !
- അജിത്തും ശാലിനിയും മാസ്ക് ധരിച്ച് ആശുപത്രിയില്‍, വീഡിയോ വൈറല്‍
- കൊറോണ; ദുരിതാശ്വാസമായി 1.25 കോടി രൂപ നല്കി അജിത്ത്
അഞ്ചരയ്‌ക്ക് ഷൂട്ടിംഗ് പറഞ്ഞാല്‍ അജിത്ത് 4 മണിക്കെത്തും !
അജിത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘കാതൽ കോട്ടൈ' റിലീസ് ചെയ്ത് 24 വർഷം ആയതിന്റെ ആഘോഷം അടുത്തിടെയാണ് നടന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ അഗത്തിയൻ, അജിത്തില്‍ നിന്നും സിനിമ പ്രവർത്തകര്‍ മാതൃകയാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.
“അജിത് ഒരിക്കലും ഒരു താരം എന്ന മനോഭാവം കാണിക്കാറില്ല. പുലർച്ചെ 5 മണിക്ക് ഷൂട്ടിംഗ് ആരംഭിക്കുകയാണെങ്കിൽ, ഞാൻ 4.30ന് ഷൂട്ടിംഗ് സ്ഥലത്ത് എത്തും, പക്ഷേ അജിത്ത് നാലിന് തന്നെ അവിടെ ഉണ്ടാകും” - അജിത്തിന്റെ അഭിനയം വളരെ യഥാർത്ഥമാണെന്നും സംവിധായകൻ പറയുന്നു. എല്ലാത്തരം വേഷങ്ങൾക്കും അനുയോജ്യമായ ഒരാളാണ് അദ്ദേഹമെന്നും അഗത്തിയൻ കൂട്ടിച്ചേർത്തു.
അതേസമയം, നേർക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച് വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ‘വലിമൈ’ക്കായി വീണ്ടും ഒന്നിക്കുകയാണ്. ഹ്യുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.