1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. VVS Laxman Biopic

ബയോപിക്കിൽ മഹേഷ് ബാബു മതി, ആഗ്രഹം പങ്കുവെച്ച് ലക്ഷ്‌മൺ

വി.വി.എസ് ലക്ഷ്മൺ
ക്രിക്കറ്റിൽ ഇന്ത്യൻ മധ്യനിരയുടെ കരുത്തായിരുന്നു വിവിഎസ് ലക്ഷ്മൺ. അദ്ദേഹത്തിൻറെ ജീവചരിത്രമായ ‘281 ആന്റ് ബിയോണ്ട്’ സിനിമ ആകുകയാണെങ്കിൽ ഏത് താരം തൻറെ വേഷത്തിൽ അഭിനയിക്കണമെന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്  വിവിഎസ്.
 
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു തൻറെ വേഷത്തിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അദ്ദേഹം മഹേഷ് ബാബുവിൻറെ ആരാധകൻ ആണെന്നാണ് പറയപ്പെടുന്നത്.
 
കഴിഞ്ഞവർഷം മഹേഷ് ബാബുവിന്റെ ‘മഹർഷി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിൻറെ പ്രകടനത്തെ വിവിഎസ് പ്രശംസിച്ചിരുന്നു.
 
ധോണി, സച്ചിന്‍ എന്നീ താരങ്ങളുടെ ബയോപിക് നേരത്തെ പുറത്തിറങ്ങിയിരുന്നു. അതേസമയം കപിൽ ദേവിന്റെ ബയോപിക് '83' റിലീസ് ചെയ്യാനിരിക്കുകയാണ്. രൺ‌വീർ സിംഗാണ് കപിൽ ദേവായി വേഷമിടുന്നത്. 
About Writer
ഗേളി ഇമ്മാനുവല്‍
അടുത്ത ലേഖനം
അജയ് ദേവ്‌ഗണിന്റെ സംവിധാനത്തിൽ ബിഗ് ബി ചിത്രം, ത്രില്ലടിപ്പിക്കാൻ മേയ്‌ഡേ വരുന്നു