ചുംബിക്കാന്‍ പറ്റില്ലെങ്കില്‍ സമീര റെഡ്ഡി വേണ്ട, വേറൊരു നടി വരട്ടെ !

കെ ആര്‍ അനൂപ്| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (14:03 IST)
അഭിനയജീവിതത്തിനിടയിൽ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച്
തുറന്നുപറയുകയാണ് സമീറ റെഡ്ഡി. ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിത്രത്തിൽ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറയുന്നത്. ഞാൻ ആദ്യം കഥ കേട്ടിരുന്നു, അതിനുശേഷം ചേർത്തതായിരുന്നു ഇത്.

ആ രംഗത്തിൽ അഭിനയിക്കാൻ താത്‌പര്യമില്ലായിരുന്നു. മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല അതിനർഥമെന്ന് പറഞ്ഞു - സമീറ റെഡ്ഡി പറയുന്നു.

എന്നാല്‍, സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോൾ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും സമീറ പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :