1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Saiju Kurup Interview

തിയേറ്റുകളിലെ കൈയ്യടി അവാർഡുകൾ പോലെ - സൈജു കുറുപ്പ്

സൈജു കുറുപ്പ്
നായകനായും സഹനടനായുമൊക്കെ  മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് സൈജു കുറുപ്പ്. താരത്തിന് അധികമൊന്നും അവാർഡ് ലഭിച്ചിട്ടില്ല. എന്നാൽ അതൊന്നും സൈജുവിനൊരു പ്രശ്നമേയല്ല. തനിക്ക് അതിനേക്കാൾ വലിയ അവാർഡ് ലഭിക്കാറുണ്ടെന്നാണ് സൈജു പറയുന്നത്.
 
ഇപ്പോഴത്തെ സിനിമാജീവിതത്തിൽ സംതൃപ്തനാണ്. ഇതുവരെ തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും ഒരു ബോണസാണ്. സിനിമയിൽ വരണമെന്ന് സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നാണ് സൈജു പറയുന്നത്. അവാര്‍ഡുകളും പുരസ്‌കാരങ്ങളുമൊക്കെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ പ്രേത്സാഹനമാണ്. 
 
എൻറെ ഡയലോഗുകൾക്ക് തിയേറ്ററിൽ കൈയ്യടി ലഭിക്കുമ്പോൾ അവാർഡുകൾ ലഭിക്കുന്നത് പോലുള്ള ഊർജ്ജമാണ് കിട്ടാറുള്ളത്. അതുപോലെതന്നെ ആവർത്തന വിരസതയുള്ള കഥാപാത്രങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എൻറെ കയ്യിൽ ചില നമ്പറുകളുണ്ട്. അത് വച്ച്‌ മാറ്റി ഓരോ കഥാപാത്രത്തെയും അഡ്ജസ്റ്റ് ചെയ്യുന്നുവെന്ന് പറയാമെന്നും സൈജു പറയുന്നു. 
 
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
ദുൽഖർ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത് !