അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി
- ഗർഭിണിയായ ആനയെ കൊന്ന സംഭവം; പ്രതിഷേധമറിയിച്ച് സിനിമാതാരങ്ങൾ
- 'ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞ് പോയി'; ഭാര്യയെ ഞെട്ടിച്ച് നീരജ് മാധവ്, വീഡിയോ
- 'ബാത്റൂം പാര്‍വതി‘ എന്ന ഇരട്ടപ്പേര് വീണ കഥ പറഞ്ഞ് പാർവതി തിരുവോത്ത്
- രാച്ചിയമ്മയായി പാർവതി; എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണിത്?- പോസ്റ്റ്
വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ, ഇത് കേരളമാണ്: നീരജ് മാധവ്
ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കടിച്ച് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നീരജ് മാധവ് രംഗത്തെത്തിയിരിക്കുകയാണ്. ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല, പക്ഷേ അതിനെ വെളിയില്‍നിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നില്‍ക്കില്ല - നീരജ് മാധവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്‌ക്കളെയും കൂട്ടക്കൊല ചെയ്തവരാണ് മലപ്പുറത്തുള്ളവരെന്ന് മനേക ഗാന്ധി പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും അവർ പറഞ്ഞിരുന്നു. ഇതിനെതിരെ പാർവതി തിരുവോത്തും രംഗത്തെത്തിയിരുന്നു.
മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എന്നാൽ ഇതിനുപിന്നിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ലജ്ജാകരമാണെന്നും പാർവതി ട്വിറ്ററിൽ കുറച്ചു.