അനുബന്ധ വാര്‍ത്തകള്‍
- ഉദ്വേഗം, ഭയം, ആകാംക്ഷ: ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' ട്രെയിലര്‍
- രാജമാണിക്യം പിന്നാലെ നടന്ന് വേട്ടയാടി, ഒരു പൃഥ്വിരാജ് സിനിമ ബോക്സോഫീസില്‍ വിറച്ച കഥ !
- ജോസഫിന് ശേഷം മറ്റൊരു ത്രില്ലർ സിനിമയുമായി എം പത്മകുമാർ
- സാനിയ ഇയ്യപ്പൻ ജീവിതത്തിൽ എടുത്ത പുതിയ തീരുമാനം ഇതാണ് !
- സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ല: ലാൽ
മോഹന്‍ലാലുമൊത്തുള്ള സിനിമ നടക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു; തുറന്നടിച്ച് സംവിധായകന്‍ ഷാഫി
സംവിധായകൻ ഷാഫി മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുവാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ഷാഫി.
ശരിയാണ്, ഞങ്ങളുടെ മനസ്സിൽ ലാലേട്ടനുമായി ചെയ്യാനായൊരു കഥയുണ്ട്. പക്ഷേ ഞങ്ങൾ ഇതുവരെ അദ്ദേഹവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഈ പ്രൊജക്റ്റ് നടന്നു കാണാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്‍ - ഷാഫി പറഞ്ഞു.
ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിൻറെ കഥാപാത്രമായ ദശമൂലം ദാമുവിനെ കേന്ദ്രീകരിച്ച് പുതിയൊരു സിനിമ ചെയ്യാനൊരുങ്ങുകയാണ് ഷാഫി ഇപ്പോള്‍. നിലവിലെ സാഹചര്യം ശരിയായതിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.