അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ ബറോസ് തുടങ്ങുന്നു, പുതിയ സര്‍പ്രൈസുകള്‍ ഇതാ...
- 'കറുപ്പിൽ കലിപ്പ് ലുക്ക്', ഇത് മോഹൻലാലിന്റെ രണ്ടാം വരവ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ !
- 'എമ്പുരാനെ പ്രത്യേകം നോക്കിക്കോളണേ', പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാലും ആൻറണി പെരുമ്പാവൂരും
- ബറോസ് അടുത്ത വർഷം ആദ്യം, ഛായാഗ്രാഹകനായി സന്തോഷ് ശിവനും ടീമിൽ !
- ‘ബോബി’യുടെ ശബ്ദത്തിന് അവാര്‍ഡ്; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിനീത് - ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ !
ദൃശ്യം 2 പ്രതീക്ഷകള്‍ നിറവേറ്റും: മോഹന്‍ലാല്‍
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. തൊടുപുഴയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ദൃശ്യം 2ന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. അടുത്തുതന്നെ സിനിമ തിയേറ്ററുകളിലെത്തുമെന്ന സൂചനയും മോഹൻലാൽ നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ആർക്കും ഒരു പനി പോലും വരല്ലേ എന്ന പ്രാർത്ഥനയോടെയാണ് മുന്നോട്ട് പോകുന്നത്. ഇതൊരു ഇന്‍ററസ്റ്റിംഗ് സ്റ്റോറി ആയിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണാൻ വരുന്നത്. അതുകൊണ്ട് തന്നെ അവരുടെ പ്രതീക്ഷകൾ കണക്കിലെടുത്തുകൊണ്ടാണ് നമ്മൾ ഈ ചിത്രം നിർമ്മിക്കുന്നത്. കഥയും കഥാപാത്രം ഒക്കെ ഡെവലപ്പ് ചെയ്യുന്നത് ഒക്കെ അങ്ങനെ തന്നെയാണ്. ജോര്‍ജ്ജുകുട്ടിയെയും റാണിയേയും ആ കുടുംബത്തേയും മലയാളികൾ മറക്കില്ലെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക് രണ്ടാം ഭാഗം എടുക്കുവാനുള്ള പ്രചോദനമായത്.
ഇങ്ങനെയൊരു അവസരത്തിൽ ഇത്തരമൊരു സിനിമ ആയിരിക്കാം സിനിമ ഇൻഡസ്ട്രിയെ മുന്നോട്ട് നയിക്കാനുള്ള ചാലകശക്തി. എന്തായാലും നല്ലൊരു സിനിമയായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് - മനോരമയോടാണ് മോഹൻലാലിൻറെ പ്രതികരണം.