1. ആത്മീയം
  2. മതം
  3. അയോധ്യ സ്‌പെഷ്യൽ
  4. Ayodhya rama temple news Update

അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ

Rama temple
അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ. പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ സരയു നദീതീരത്ത് പൂര്‍ത്തിയായിട്ടുണ്ട്. പൂജാ കര്‍മങ്ങള്‍ രാവിലെ പതിനൊന്നരയ്ക്ക് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 40കിലോ വരുന്ന വെള്ളി ശില തറക്കല്ലിടും. ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ പങ്കെടുക്കും.
 
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ 175ഓളം പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നത് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍