പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാര്‍. സച്ചില്‍പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ& മച്യുതമദയമേകമനാമയം ഭാവനയാ ഭഗവല്പദാംഭോജവും സേവിച്ചിരുന്നാല്‍ ജഗത്ത്രയവാസികള്‍ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാനരതാപസരാക്ഷസ& ഭ്രുദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം ചന്ദ്രബിംബാനനം ചാര്‍വായതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവര്‍ക്കിഷ്ടാസ്പദംകണ്ടുക& ണ്ടാനന്ദമുള്‍ക്കൊണ്ടിരുന്നിതെല്ലാവരും.
വാനരാദികള്‍ക്ക് അനുഗ്രഹം
വിശ്വഭരാ പരിപാലനവുംചെയ്തു വിശ്വനാഥന്‍ വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ്‌വന്നിതവനിയു& മുത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളുമെല്ലാമതിസ്വാദുസംയുത പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു. ദുഗ്ഗന്ധപുഷ്പങ്ങളെക്കാലമൂഴിയില്‍ സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കവേ. നൂറായിരം തുരഗങ്ങള്‍ പശുക്കളും നൂരുനൂറായിരത്തിന്‍പുറം പിന്നെയും മുപ്പതുകോറ്റി സുവര്‍ണ്ണഭാരങ്ങളും സുബ്രാഹ്മണര്‍ക്കുകൊടുത്തു രഘൂത്തമന്‍. വസ്ത്രാഭരണമാല്യങ്ങളസംഖ്യമായ് പൃത്ഥ്വീസുരോത്തമന്മാര്‍ക്കും നല്‌കീടിനാന്‍. സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം വര്‍ണ്ണവൈചിത്ര്യമനഘമനുപമം ആദിത്യപുത്രനു നല്‌കീടിനാനാദരാല്& ലാദിത്യേയാധിപപുത്രതനയനും അംഗദദ്വന്ദം കൊറ്റുത്തോരനന്തരം മംഗലപാംഗിയാം സീതയ്ക്കു നല്‌കിനാന്‍ മേരുവും ലോകത്രയവും കൊടുക്കിലും പോരാ വിലയതിനങ്ങിനെയുള്ളൊരു ഹാരം കൊടുത്തതു കണ്ടു വൈദേഹിയും പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം.
|