പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

രാമായണത്തിന്‍റെ ഫലശ്രുതി

അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തരോത്തരം മൃത്യുജ്ഞയപ്രോക്തം
അദ്ധ്യയനം‌ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൌഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാ പഠിക്കിലും ചൊല്‍കിലും തല്‍ക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാല്‍.
അര്‍ത്ഥാഭിലാഷി ലഭിക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ.
സിദ്ധിക്കുമാര്യജനങ്ങളാല്‍ സമ്മതം.
വിദ്യാഭിലാഷി മഹാബുധനായ്‌വരും.
വന്ധ്യാ യുവതി കേട്ടീടുകില്‍ നല്ലൊരു
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം.
ബദ്ധനായുള്ളവന്‍ മുക്തനായ് വന്നീടു&
മര്‍ത്ഥാര്‍ത്ഥി കേട്ടീറ്റിലര്‍ത്ഥവാനായ്‌വരും.
ദുര്‍ഗ്ഗങ്ങലെല്ലാം ജയിക്കായ്‌വരുമതി-
ദു:ഖിതന്‍ കേള്‍ക്കില്‍ സുഖിയായ്‌വരുമവന്‍.
ഭീതനിതു കേള്‍ക്കില്‍ നിര്‍ഭയനായ്‌വരും.
വ്യാധിതന്‍ കേള്‍ക്കിലവനാതുരനായ്‌വരും.
ഭൂതദൈവാത്മാര്‍ത്ഥമായുടനെയുണ്ടാകു-
മാധികലെല്ലാമകന്നുപോം നിര്‍ണ്ണയം.
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പ്രസാദിക്കുമത്യരം.
കല്‌മഷമെല്ലാമകലുമതെയല്ല
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും.

അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം‌ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും.

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ
യുദ്ധകാണ്ഡം സമാപ്തം
ശുഭം.

1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണപാരായണം - മുപ്പതാം ദിവസം
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം