ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍ സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍ തന്മഹാമായയാ സര്‍വ്വലോകങ്ങളും നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവന്‍ ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള& വിഗിതജ്ഞന്‍ മന്ദഹാസപുരസ്കൃതം “മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ ഞാനയോദ്ധ്യാധിപനായ് വസിക്കാമല്ലോ. എങ്കിലതിന്നൊരുക്കീടുകെല്ലാമെന്നു പങ്കജലോചനനാനുജ്ഞയാ സംഭ്രമാല്‍ അശ്രുപൂര്‍ണ്ണാക്ഷനായ് ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍. സംഭാര്‍വുമഭിഷേകാര്‍ത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ. ലക്ഷ്മണന്‍ താനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജഡാഭാരശോധനയും ചെയ്തു സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യാംബരം& പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ& ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന& രാരൂഢമോദമലങ്കരിച്ചീടിനാര്‍. ശോഭയോടേ ഭരതന്‍ കുണ്ഡലാദിക& ളാഭരണങ്ങളെല്ലാമനുരൂപമായ്. ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ. വാനരനാരീജനത്തിനും കൌസല്യ& താനാദരാലലങ്കാരങ്ങള്‍ നല്കീടിനാള്‍. അന്നേരമത്ര സുമന്ത്രര്‍ മഹാരഥം നന്നായ് ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍. രാജരാജന്‍ മനുവീരന്‍ ദയാപരന്‍ രാജയോജ്യം മഹല്‍സൃന്ദനമേറിനാന്‍.
|