പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

ഭക്തികൈക്കൊണ്ടുമാദേവിയോടും വന്നു
ഭര്‍ഗ്ഗനുമപ്പോള്‍ സ്തുതിച്ചുതുടങ്ങിനാന്‍:
“രാമായ ശക്തിയുക്തായ നമോ നമ:
ശ്യാമളകോമളരൂപായ തേ നമ:
കുണ്ഡലീനാഥതല്‌പായ നമോ നമ:
കുണ്ഡലമണ്ഡിതഗണ്ഡായ തേ നമ:
ശ്രീരാമദേവായ സിംഹാസനസ്ഥായ
ഹാരകിരീടധരായ നമോ നമ:
ആദിമദ്ധ്യാത്മഹീനായ നമോ നമോ
വേദസ്വരൂപായ രാമായ തേ നമ:
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ
വേദജ്ഞവന്ദ്യായ നിത്യായ തേ നമ:“
ചന്ദ്രചൂഡന്‍ പുകഴ്ന്നോരുനേരം വിബു&
ധേന്ദ്രനും ഭക്ത്യാ പുകഴ്ത്തിത്തുടങ്ങിനാന്‍:
“ഭ്രമവരം‌കൊണ്ടഹംകൃതനായോരു
ദുര്‍മ്മദമേറിയ രാവണരാക്ഷസന്‍
മല്‍പ്പദമെല്ലാമടക്കിനാന്‍ കശ്‌മലന്‍
തല്‍‌പുത്രനെന്നെ ഖണ്ഡിച്ചു മഹാരണേ.
ത്വല്‍‌പ്രസാദത്താലവന്‍ മൃതനാകയാ&
ലിപ്പോളെനിക്കു ലഭിച്ചിതും സൌക്യവും
അന്നന്നിവണ്ണമോരോതരമാപത്തു&
വന്നാലതും തീര്‍ത്തു രക്ഷിച്ചുകൊള്ളുവാന്‍
ഇത്ര കാരുണ്യമൊരുത്തര്‍ക്കുമില്ലെന്ന&
തുത്തമപുരുഷ! ഞാന്‍ പറയേണമോ?
എല്ലാം ഭവല്‍ക്കരുണാബലമെന്നി മ&
റ്റില്ലൊരാലംബനം നാഥ നമോസ്തു തേ.
ആദിത്യരുദ്രവസുപ്രമുഖന്മാരു&
മാദിതേയോത്തമന്മരുമതുനേരം
ആശരംവംശവിനാശനനാകിയ
ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാര്‍:
“യജ്ഞഭാഗങ്ങളെല്ലാമടക്കിക്കൊണ്ടാ&
നജ്ഞാനിയാകിയ രാവണരാക്ഷസന്‍
ത്വല്‍ക്കടാക്ഷത്താലതൊക്കെ ലഭിച്ചിതു
ദു”ഖവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!
ത്വല്‍പ്പാദപത്മം ഭജിപ്പതിനെപ്പൊഴും
ചില്‍‌പുരുഷപ്രഭോ! നല്‌കീടനുഗ്രഹം.
രാമായ രാജീവനേത്രായ ലോകാഭി&
രാമായ സീതാഭിരാമായ തേ നമ:“
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ&
ച്ചിത്തമഴിഞ്ഞു പുകഴ്ന്നു‌തുടങ്ങിനാര്‍:
“ദുഷ്ടനാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ്‌വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക&
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍.
പിണ്ഡോദകങ്ങളുദിക്കായകാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!“
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണപാരായണം - മുപ്പതാം ദിവസം
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം