പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

ചിത്തേ വിയോഗദു:ഖംകൊണ്ടു കണ്ണുനീ&
രത്യര്‍ത്തമിറ്റിറ്റു വീണും വണങ്ങിയും
ഗല്‍ഗ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാന്‍
നിഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോറ്റുമാ&
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.

ശ്രീരാമന്‍റെ രാജ്യഭാരഫലം

ജാനകീദേവിയോടുംകൂടി രാഘവ&
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍.
വൈധവ്യദു:ഖം വന്നിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലൊ.
ബാലമരണമകപ്പെടുമാറില്ല
കാലേ വരീക്ഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം.
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള&
തൊന്നുമിളക്കംവരുത്തുകില്ലാരുമേ.
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാര്‍ക്കുമേ.
നോക്കുമാറില്ലാരുമേ പരദ്വാരങ്ങ&
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ.
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ.
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന&
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍.
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പരം?
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മേവീടിനാര്‍.
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണപാരായണം - മുപ്പതാം ദിവസം
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം