പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

രാജ്യാഭിഷേകം

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ&
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍.
സന്തുഷ്ടനായ രഘുകുലനാഥനു&
അന്തര്‍മ്മുദാ വിമാനേന മാനേന പോയ്
നന്ദിഗ്രാമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍.
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍‌പുരുഷനരുള്‍ചെയ്താനനന്തരം:
“ചെന്നു വഹിക്ക വൈശ്രവണന്‍തന്നെ
മുന്നേക്കണക്കേ വിശേഷിച്ചു നീ മുദാ.
വന്നീടു ഞാന്‍ നിരൂപിക്കുന്നനേരത്തു
നിന്നെ വിരോധിക്കയില്ലൊരുത്തനും.”
എന്നരുള്‍ ചെയ്തതു കേട്ടു വന്ദിച്ചുപോയ്&
ചെന്നളകാപുരിക്കു വിമാനവും.
സോദരനോടും വസിഷ്‌ഠാനാമാചാര്യ&
പാദം നമസ്കരിച്ചു രഘുനായകന്‍.
ആശീര്‍വ്വചനവും‌ചെയ്തു മഹാസന&
മാശു കൊടുത്തു വസിഷ്‌ഠമുനീന്ദ്രനും.
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍.
അപ്പോഴും ഭരതനും കൈകേയപുതിയു&
മുല്‌പലസംഭവപുത്രന്‍ വസിഷ്‌ഠനും
വാമദേവാദിമഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തരന്മാരുമമാത്യരും
രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം.
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍
ജന്മനാശാദികളില്ലാതെ മംഗലന്‍
നിര്‍മ്മലന്‍ നിത്യന്‍ നിരൂപനദ്വയന്‍
നിര്‍മ്മലന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍.
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണപാരായണം - മുപ്പതാം ദിവസം
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം