എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മകളോ ആയില്ലെങ്കിലും കുഴപ്പമില്ല, നിങ്ങൾ മോശം സ്ത്രീ ആകില്ല, വൈറലായി ജ്യോത്സ്‌നയുടെ കുറിപ്പ്

അഭിറാം മനോഹർ| Last Updated: വെള്ളി, 11 ഡിസം‌ബര്‍ 2020 (17:30 IST)
ഒരു സ്ത്രീയും പുരുഷനും എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് സമൂഹത്തിനകത്ത് ചില അലിഖിത നിയമങ്ങൾ ഉണ്ട്. പുരുഷന്മാർക്കും ഇത്തരത്തിൽ ചില സ്റ്റീരിയോടൈപ്പിങ്ങുകളുണ്ട്. സമൂഹത്തിനകത്ത് എല്ലാം തികഞ്ഞവർ ആയിരിക്കണമെന്ന സമൂഹത്തിന്റെ ചിന്തയെ
പറ്റി സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക ജ്യോത്സ്‌ന.

എന്റെ പിയപ്പെട്ട സ്ത്രീകളെ.

പരിപൂർണത എന്ന് പറയുന്നത് ഒരു മിഥ്യയാണ്. നിങ്ങൾ എല്ലാം തികഞ്ഞ അമ്മയോ, മകളോ,മരുമകളോ,ഭാര്യയോ ആയില്ലെങ്കിലും കുഴപ്പമില്ല. കരിയറിലും തികഞ്ഞ സ്ത്രീ ആകണമെന്നില്ല. നിങ്ങളുടെ വീട് വൃത്തികേടായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിന് മുലയൂട്ടാൻ സാധിച്ചില്ലെങ്കിലോ കുട്ടികൾ വേണ്ട എന്ന തീരുമാനം എടുത്തെങ്കിലോ കുട്ടിയുടെ സ്കൂൾ ആക്‌ടിവിറ്റി മറക്കുന്നതും കുഴപ്പമില്ല. ഇതൊന്നും ഒരിക്കലും നിങ്ങളെ ഒരു ഭീകര സ്ത്രീ ആക്കുന്നില്ല. നിങ്ങൾ മനുഷ്യർ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യ മാത്രമാണ്.

പ്രിയ പുരുഷന്മാരേ

നിങ്ങൾ വികാരം പ്രകടിപ്പിക്കുന്നതും അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീക്ക് കൊടുക്കുന്നതിലും തെറ്റില്ല. നിങ്ങൾക്ക് ഇഷ്ട‌മുള്ള പിങ്ക് വസ്‌ത്രം ധരിക്കുന്നതിലും നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് പറയുന്നതിലും തെറ്റില്ല. എല്ലാം തികഞ്ഞ പുരുഷനും ഒരു മിഥ്യയാണ്.

നിങ്ങൾ സന്തോഷത്തിലാണോ എന്നതാണ് പ്രധാനം. എല്ലാം തികഞ്ഞവർ ആയിരിക്കാനുള്ള സമ്മർദ്ദം നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത് എന്നതാണ് പ്രധാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :