വീടുവയ്ക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ടോ ? ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (21:38 IST)
വീടു നിർമ്മിക്കുക എന്നത് പലപ്പോഴും നമ്മൾ ഒരു വലിഒയ ഭാരമായാണ് കാണാറുള്ളത്. അതിനാൽ എത്രയും വേഗം വീടു പണിതീർത്തു താമസം ആരംഭിക്കാനാണ് പലരും, ശ്രമിക്കാറുള്ളത്. എന്നാൽ ഇത് പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങൾ വലരെ വലുതാണ്.

ദൃതിപിടിച്ച് വീടു നിർമ്മാണം പൂർത്തിയാക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാതെ പോകും. വീടു നിർമ്മാണം തുടങ്ങുന്നതിനു മുൻപാണ് ഏറ്റവും പ്രധാന കാര്യങ്ങൾ ചെയ്യാനുള്ളത്. ഭൂമി കണ്ടെത്തുകയാണതിൽ സുപ്രധാനം.

പലരും ഭൂമി കണ്ടെത്തിയതിനു ശേഷമാണ് വാസ്തു നോക്കറ്‌. എന്നാൽ ഭൂമിയിൽ വാസ്തു നോക്കിയതിനു ശേഷം മാത്രമേ വീടു നിർമ്മാണത്തിനായി തിരഞ്ഞെടുക്കാവു. ഇത്തരത്തിൽ തിർഞ്ഞെടുത്ത ഭൂമിയുടെ വാസ്തു പ്രകാരം വീടിനു പ്ലാൻ തയ്യാറാക്കുന്നതാണ് ശരിയായ രീതി.

എല്ലാ പ്ലാനുകളും എല്ലാ തരത്തിലുള്ള ഭൂമിക്കും ഉത്തമമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിനൽ ഭൂമിയുടെ വാസ്തു നിയമങ്ങൾ അനുസരിച്ച മാത്രമേ വീടുകൾക്ക് പ്ലാൻ ഒരുക്കാവു. ഇവ തല തിരിച്ച് ചെയ്യുന്നത് തീരാദോഷങ്ങൾക്ക് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :