Bigg Boss Season 5: ബിഗ് ബോസ് വീട് ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല,പിന്നെ എല്ലാവരുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ആയെന്ന് എയ്ഞ്ചലിന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (11:25 IST)
ബിഗ് ബോസ് വീട്ടില്‍ നിന്ന് ആദ്യം പുറത്തേക്ക് പോയത് എയ്ഞ്ചലിന്‍ ആണ്. മറ്റ് മത്സരാര്‍ത്ഥികളെയും വേദനിപ്പിച്ച പ്രഖ്യാപനത്തിന് പിന്നാലെ എയ്ഞ്ചലിന് പറയാനുള്ളത് ഇതാണ്.

ഒത്തിരി ആഗ്രഹിച്ചാണ് ഇവിടെ വന്നതെന്നാണ് എയ്ഞ്ചലിന്‍ ആദ്യം പറഞ്ഞത്. സങ്കടമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മോഹന്‍ലാലിനോട് പറഞ്ഞത് എല്ലാവരും മിസ്സ് ചെയ്യുന്നു എന്നതാണ്.
ആദ്യദിവസം ബിഗ് ബോസ് വീട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ലെന്നും പിന്നീട് ദിവസങ്ങള്‍ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ആയെന്നും എയ്ഞ്ചലിന്‍ പറഞ്ഞു.

വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു.ഞാന്‍ ആയിരിക്കും അവിടെ ഏറ്റവും കൂടുതല്‍ ഉറങ്ങുന്ന ആള്‍. ഇടയ്ക്ക് തോന്നുമായിരുന്നു ഞാന്‍ എവിക്ട് ആകുമെന്ന്. ടാസ്‌ക് കളിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി കാണില്ലെന്നും എയ്ഞ്ചലിന്‍ ഓര്‍ക്കുന്നു.


ടാസ്‌കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് പേഴ്‌സണാലിറ്റിക്കും എത്തിക്‌സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരെയും ഞാന്‍ ഓര്‍ക്കും. ഇവിടെ വന്നതില്‍ എന്റെ ക്യാരക്ടറില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും എയ്ഞ്ചലിന്‍ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :