കുഞ്ഞിനരികിൽ പ്രേതശിശു, രാത്രി മുഴുവൻ മുറിക്കുള്ളിൽ പേടിച്ചുവിറച്ച് അമ്മ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (20:12 IST)
പ്രേതങ്ങൾ എത്ര ഇല്ല എന്ന് നമ്മൾ പറഞ്ഞാലും ഒറ്റക്കായി പോകുന്ന സമയങ്ങളിൽ ചില അനക്കങ്ങൾ പോലും പ്രേതങ്ങളുടെ ഭയം നമുക്ക് നൽകും. അപ്പോൾ തന്റെ കുഞ്ഞിനരികിൽ ഒരു പ്രേത കുഞ്ഞ് കിടക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ഒരു അമ്മയുടെ ആവസ്ഥ എന്തായിരിക്കും? അത്തരം ഒരും അവസ്ഥയിലൂടെ കടന്നുപോയ യുവതി തന്റെ അനുഭവം ഫെയ്സ്ബ്ബുക്കിൽ കുറിച്ചിരിക്കുകായാണ്.

സംഭവത്തിന്റെ സത്യാവസ്ഥ അറഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലാനുള്ള ദേശ്യം ഉണ്ടായി എന്ന് യുവതി പറയുന്നു. കുഞ്ഞിനെ കിടത്തിയ കിടക്കയിൽ കുഞ്ഞിനോട് ചേർന്ന് മറ്റൊരു കുഞ്ഞിന്റെ നേർത്ത രൂപം യുവതി കാണുകയായിരുന്നു. ഇതോടെ പ്രേതമെന്ന് ഭയന്ന് മുറിക്കുള്ളിൽനിന്നും അനങ്ങാൻ പോലും ആകാത്ത അവസ്ഥയിലായി യുവതി. 'ഞൻ ഒരു ഫ്ലാഷ് ലൈറ്റുമായി മുറിക്കുള്ളിലൂടെ ഭയന്ന് ഇഴയുകയായിരുന്നു' യുവതി കുറിച്ചു.

എന്നാൽ അടുത്ത ദിവസം രാവിലെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്. കുഞ്ഞിന്റെ ബെഡ്ഷിറ്റ് വിരിച്ചപ്പോൾ ഭർത്താവിന് പറ്റിയ ഒരു അബദ്ധമാണ് ഒരു രാത്രി മുഴുവൻ യുവതിയെ ഭയപ്പെടുത്തിയത്. ഒരു കുഞ്ഞിന്റെ പടമുള്ള മാട്രസ് ലേബലിന് മുകളിൽ ബെഡ് ഷീറ്റ് വിരിച്ചതോടെയാണ് ഇരുട്ടിൽ മറ്റൊരു കഞ്ഞിന്റെ അവ്യക്ത രൂപം തെളിഞ്ഞത്. ഇതോടെ ഭർത്താവിനെ കൊല്ലാനുള്ള ദേഷ്യം തോന്നി എന്ന് യുവതി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :