എയർപോർട്ടിൽ അതിക്രമിച്ച് കയറി വിമാനം പറത്താൻ ശ്രമിച്ച് 13കാരൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Last Modified ചൊവ്വ, 23 ജൂലൈ 2019 (19:08 IST)
13കാരന്റെ പ്രവർത്തിയിൽ അമ്പരന്നിക്കുകയാണ് ചൈനയിലെ പ്രാദേശിക വിമാനത്താവളത്തിലെ അധികൃതർ. വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയ 13കാരൻ വിമാനം പറത്താൻ ശ്രമിക്കുകയായിരുന്നു. കിഴക്കൻ ചൈനയിലെ ഹുസോ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിൽ ജൂൺ 15നായിരുന്നു സംഭവം ഉണ്ടായത്.

രാത്രി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകയറിയ 13കാരൻ ചെറുവിമാനം പറത്താൻ ശ്രമികുകയായിരുന്നു. എന്നാൽ വിമാനം വേലിയിൽ ചെന്ന് ഇടിച്ചുനിന്നു. ഇതോടെ മറ്റൊരു വിമാനം പറത്താനായി ശ്രമം. സംഭവത്തിന്റെ സിസി‌ടി‌വി ദൃർശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഇത്ര വലിയ കുറ്റം ചെയ്തിട്ടും വലിയശിക്ഷ ഒന്നും 13കാരന് ലഭിച്ചില്ല.

വിമാനത്താവളത്തിൽ 8000 യുവാന്റെ നഷ്ടമുണ്ടായിട്ടുണ്ട് ഇത് ഈടാക്കും. 13കാരൻ വിമാനം പറത്തലിൽ പരിശീലനം നൽകും എന്നും അധികൃതർ വ്യക്തമാക്കി. യാതൊരു പരിശീലനവും ഇല്ലാതെ 13കാരൻ വിമാനം പറത്താൻ ശ്രമിച്ചതാണ് അധികൃതരെ അമ്പരപ്പിച്ചത്. ഇതോടെയാണ് കുട്ടിക്ക് വിമാനം പറത്താൻ പരിശീലനം നൽകാൻ തീരുമാനിച്ചത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :