'ഇന്ത്യയുടെ അവസാനം' പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലി

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (18:45 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളും പൊലീസ് നടപടിയും അരങ്ങേറുമ്പോൾ സംഘ പരിവാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലി. കുശ്വന്ത് സിങിന്റെ പ്രസിദ്ധമായ 'ദി എന്റ് ഒഫ് ഇന്ത്യ' എന്ന നോവലിന്റെ ഭാഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് സന ഗാംഗുലി തന്റെ എതിർപ്പ് രേഖപ്പെടുത്തിയത്.

'മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും അല്ലാത്തതിനാല്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് എന്ന് കരുതുന്നവര്‍ വിഢികളുടെ സ്വർഗത്തിലാണ്. ഇടത് ചരിത്രകാരന്‍മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ മിനി സ്കേർട്ട് ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും വിഡേശ സിനിമ കാണുന്നവരെയും, സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും, അലോപതി ചികിത്സ നടത്തിന്നവരെയയും, ഹസ്തദാനം നല്‍കുന്നവരൈ പോലും ജയ് ശ്രീ റാം മുഴക്കി അവര്‍ ആക്രമിക്കും. ആരും സുരക്ഷിതരല്ല' ഒരു എക്സ്‌പേർട്ടിന്റെ വാക്കുകൾ ഷെയർ ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ദ എൻഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാക്കുകൾ സന പങ്കുവച്ചത്. സനയുടെ പോസ്റ്റ് നിരവധിപേരാന് ഷെയർ ചെയ്ത് രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :