സീറ്റിനായി യുഡിഎഫില്‍ വടംവലി; ലീഗും കേരളാ കോൺഗ്രസും രാഹുൽ ഗാന്ധിയെ കണ്ടു - എതിര്‍പ്പുമായി ബെന്നി ബെഹന്നാന്‍

 kerala congress , muslim league , congress , Rahul ghandhi , UDF , കെ എം മാണി , രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ് , യു ഡി എഫ് , ലീഗ്
കൊച്ചി| Last Modified ചൊവ്വ, 29 ജനുവരി 2019 (20:29 IST)
ലോക്‍സഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ യുഡിഎഫില്‍ സീറ്റിനായി തര്‍ക്കം മുറുകുന്നു. ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി.

സീറ്റിന്റെ കാര്യം രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മാണിയും പിജെ ജോസഫും വ്യക്തമാക്കി. മുസ്ലീം ലീഗ് മൂന്നാം സീറ്റും കേരളാ കോൺഗ്രസ് രണ്ടാം സീറ്റും ആവശ്യപ്പെടതായി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി.

മറൈൻ ഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിന് ശേഷം എറണാകുളം ഗസ്റ്റ് ഹൗസി എത്തിയ രാഹുല്‍ ഗാന്ധിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഷയം ചര്‍ച്ചയായത്.

എന്നാല്‍, സീറ്റ് ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. അതേസമയം, അനൗപചാരിക കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും
സീറ്റ് വിഭജനം ചർച്ചയാകില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :