കോൺഗ്രസ് സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പാർട്ടി; ശബരിമല വിഷയത്തില്‍ ഒളിച്ചുകളിച്ച് രാഹുല്‍

  rahul gandhi , sabarimala row , cpm , bjp , Congress , രാഹുൽ ഗാന്ധി , ശബരിമല , കോൺഗ്രസ് , സ്‌ത്രീ
കൊച്ചി| Last Modified ചൊവ്വ, 29 ജനുവരി 2019 (18:30 IST)
സ്‌ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സർക്കാരിനെയും ബിജെപിയേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി.

കോൺഗ്രസ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പാർട്ടിയാണ്. അതേസമയം കേരളത്തിന്‍റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

ബിജെപിയും സിപിഎമ്മും നടത്തിയ അക്രമം അംഗീകരിക്കാനാകില്ല. കേരളത്തെ വിഭജിക്കാൻ പാടില്ല എന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

പ്രളയം നേരിടാൻ കേരളം ഒറ്റക്കെട്ടായി നിന്നു. സർക്കാർ കേരളത്തെ പുനർനിർമ്മിക്കുമെന്ന് പ്രയാസകാലത്ത് ഒന്നിച്ചുനിന്ന നമ്മൾ പ്രതീക്ഷിച്ചു. പക്ഷേ വിഭജിക്കുന്ന നയമാണ് അതിന് ശേഷം സിപിഎമ്മും ബിജെപിയും സ്വീകരിച്ചതെന്ന് രാഹുൽ ആവർത്തിച്ചു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മലക്കം മറിഞ്ഞത് ശ്രദ്ധേയമായിരുന്നു. ശബരിമല സ്‌ത്രീപ്രവേശനത്തെ സ്വാഗതം ചെയ്‌തിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :