മുലപ്പാൽ വിറ്റ് ഈ യുവതി സമ്പാദിച്ചത് 14 ലക്ഷം, ഗർഭപാത്രം വാടകയ്ക്കും നൽകും

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (10:03 IST)
പല തരത്തിലുള്ള സംരംഭങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഗർഭം ധരിയ്കാനുള്ള തന്റെ കഴിവിനെ സംരഭമാക്കി മാറ്റുക എന്നാൽ നമ്മുടെ നാട്ടിൽ അതത്ര സ്വീകാര്യമാവണം എന്നില്ല. അമേരിക്കയിലെ ജൂലി ഡെന്നീസ് എന്ന യുവതി ലക്ഷങ്ങൾ സമ്പാദിയ്ക്കുന്നത് വിൽപ്പന ചെയ്തും. ഗർഭപാത്രം വാടകയ്ക്ക് നൽകിയുമാണ്. ഒരു വർഷത്തിനിടെ മുലപ്പാൽ വിൽപ്പനയിലൂടെ ജൂലി സമ്പാദിച്ചത് 14 ലക്ഷം രൂപയാണ്. 2019 ഓഗസ്റ്റിൽ ഒരു ദമ്പതികൾക്കായി ജൂലി കുഞ്ഞിന് ജന്മം നൽകി. അറുമാസം പ്രാായമായപ്പോൾ കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. ഇതോടെയാണ് മുലപ്പൽ വിൽക്കാൻ തീരുമാനിച്ചത്.

മുലയൂട്ടാനാകാത്ത അമ്മമാർക്കാണ് ജൂലി മുലപ്പാൽ വിൽക്കുന്നത്. മുലപ്പാൽ ഉത്പാദിപ്പിയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും അതിനാൽ ന്യായമായ വില തന്നെ വാങ്ങണം എന്നുമാണ് ജൂലിയുടെ നിലപാട്. എന്നാൽ ഇതിൽ വലിയ വിമർശനങ്ങളാണ് ഇവർ നേരിടുന്നത്. 'എനിയ്ക്ക് നല്ല ആരോഗ്യമുള്ള ഗർഭപാത്രവും മുലപ്പാലുമുണ്ട് അത് ഉപയോഗിയ്ക്കുന്നതിൽ എന്താണ് തെറ്റ്' എന്നാണ് വിമർശകരോടുള്ള ജുലിയുടെ ചോദ്യം. 'കുഞ്ഞുങ്ങളുടെ ഭക്ഷണം കടകളിൽനിന്നും സൗജന്യമായി നമുക്ക് ലഭിയ്ക്കാറില്ല. പിന്നെന്തിന് മുലപ്പാൽ സൗജന്യമായി നൽകണം' എന്നാണ് എന്തിന് പണം വാങ്ങുന്നു എന്ന ചോദ്യങ്ങൾക്കുള്ള യുവതിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :