Last Modified ശനി, 20 ജൂലൈ 2019 (10:46 IST)
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ അമല പോള്‍ നായികയായെത്തിയ ആടൈ എന്ന ചിത്രം തിയേറ്ററിലെത്തി. അമല പോളിന്റെ നഗ്നതാ പ്രദര്‍ശത്തോടെയാണ് ചിത്രം വിവാദമായത്. നഗ്നത കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോള്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇത്തരം വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും
അമല പോൾ മറുപടി നൽകിയിരിക്കുകയാണ്. ആടൈയ്ക്ക് വാങ്ങിയ പ്രതിഫലം അമല പോള്‍ തിരിച്ചു നല്‍കിയിരിക്കുകയാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്. ഈ ചിത്രം അമലയുടെ ടേണിങ് പോയിന്റ് ആയിരിക്കും എന്നുള്ള വിലയിരുത്തലുകളുമുണ്ട്.