രണ്ടരക്കോടി വാഹനങ്ങൾ നിർമിച്ച ആദ്യ കമ്പനി. നാഴികകല്ല് പിന്നിട്ട് മാരുതി

അഭിറാം മനോഹർ| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (14:19 IST)
വാഹന ഉത്പാദനരംഗത്ത് നാഴികകല്ല് പിന്നിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യയിൽ നിന്നും രണ്ടരക്കോടി വാഹനങ്ങൾ നിർമിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടമാണ് മാരുതി സ്വന്തമാക്കിയത്.

1983ലാണ് മാരുതി സുസുക്കി ഇന്ത്യയിലെ ഗുഡ്ഗാവിൽ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ഗുരുഗ്രാമിന് പുറമെ ഹരിയാനയിലെ മനേസറിലും കമ്പനിക്ക് ഉത്പാദന യൂണിറ്റുണ്ട്. മാരുതി 800 എന്ന മോഡലിലൂടെയാണ് കമ്പനി ഇന്ത്യയിൽ കാലുറപ്പിച്ചത്. കൂടുതൽ ജനപ്രിയ മോഡൽ ബജറ്റ് കാറുകളിലൂടെ ഇന്ത്യൻ മധ്യവർഗ്ഗത്തിൻ്റെ ഇഷ്ട ബ്രാൻഡാകാൻ കമ്പനിക്ക് കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കുക എന്ന ലക്ഷ്യത്തോടെ ഉത്പാദനം കൂട്ടാനുള്ള പ്രവർത്തനങ്ങളുമായാണ് കമ്പനി മുന്നോട്ട് നീങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :